08-rugbi
ജില്ലാ സ്റ്റേഡിയത്തിൽ നടന്ന റഗ്ബി ചാംപ്യൻഷിപ് ജില്ല സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് അനിൽകുമാർ ഉത്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട : ജില്ലാ റഗ്ബി അസ്സോസിയേഷൻ ആഭിമുഖ്യത്തിൽ നടന്ന ജൂനിയർ ആൺ കുട്ടികളുടെയും,പെൺകുട്ടികളുടെയും റഗ്ബി ചാമ്പ്യൻഷിപ്പ് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ തുടങ്ങി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് അഡ്വ .പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഒളിമ്പിക് അസ്സോസിയേഷൻ സെക്രട്ടറി ആർ. പ്രസന്നകുമാർ, നാഷണൽ കോച്ച് ജോർജ് , ജില്ലാ കോച്ച് അജ്മൽ ഷാ ,ബിനു മുഹമ്മദ് ഷാ എന്നിവർ സംസാരിച്ചു. വിജയികൾക്ക് തൃശ്ശൂരിൽ നടക്കുന്ന സംസ്ഥന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം.