sivarathri
ചാത്തങ്കരി അർദ്ധനാരീശ്വര ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം പെരുന്ന സന്തോഷ് തന്ത്രിയുടെയും മേൽശാന്തി ഹരിനാരായണ ശർമ്മയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റുന്നു

തിരുവല്ല: എസ്.എൻ.ഡി.പി യോഗം ചാത്തങ്കരി ശാഖയുടെ അർദ്ധനാരീശ്വര ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പെരുന്ന സന്തോഷ് തന്ത്രിയുടെയും മേൽശാന്തി ഹരിനാരായണ ശർമ്മയുടെയും മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. എല്ലാ ദിവസവും 6.30ന് അഷ്ടദ്രവ്യഗണപതിഹോമം, 8ന് പന്തീരടിപൂജ, 9ന് ശ്രീബലി, 5.30ന് കാഴ്ചശ്രീബലി, 6.30ന് ദീപാരാധന, 7ന് മുളപൂജ, 9.30ന് സർപ്പപൂജ എന്നിവ നടക്കും. 11ന് 8.30 ന് മൃത്യുഞ്ജയ ഹോമം, ശിവാഷ്ടോത്തരം, 10ന് ശ്രീബലി, തുടർന്ന് കലശാഭിഷേകം, 8.30 ന് ആറാട്ട് പുറപ്പാട്, 10.30ന് ആറാട്ട് വരവ്.