ചെങ്ങന്നൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി യൂത്ത് കോൺഗ്രസ് മുൻ ചെങ്ങന്നൂർ നിയോജക മണ്ഡലം പ്രസിഡന്റും ജില്ലാ വൈസ് പ്രസിഡന്റുമായ വരുൺ മട്ടയ്ക്കലിനെ തിരഞ്ഞെടുത്തു. നിലവിൽ ചെങ്ങന്നൂർ കാർഷിക വികസന ബാങ്ക് ഡയറക്ടർ ബോർഡ് അംഗമാണ്.