തിരുവല്ല: തിരുവല്ല പോസ്റ്റൽ ഡിവിഷന്റെ കീഴിലെ പൊടിയാടി, കല്ലിശേരി, തടിയൂർ പോസ്റ്റ് ഓഫീസുകളിൽ 9നും 10നും വെളിയനാട്, മുത്തൂർ, ചെറിയനാട് പോസ്റ്റ് ഓഫീസുകളിൽ 12നും 13നും ആധാർമേള നടക്കും. പുതിയ ആധാർ, പഴയ ആധാറിലെ ഫോട്ടോ, മറ്റു വിവരങ്ങൾ പുതുക്കൽ, ആധാറുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾ ലഭ്യമാണ്. പൊതുജനങ്ങൾ അവസരം പ്രയോജനപ്പെടുത്തണമെന്ന് തിരുവല്ല പോസ്റ്റൽ സൂപ്രണ്ട് അറിയിച്ചു.