അടൂർ : അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ സമിതിയംഗം രാജു എ.നായരെ ആദരിച്ചു. പൊലീസ് സ്റ്റേഷൻ വളപ്പിൽ നടന്ന ചടങ്ങിൽ അടൂർ പൊലീസ് ഇൻസ്പെക്ടർ സുനുകുമാർ, എസ്.ഐ സുജാത,ഡബ്ളിയു.സി.പി.ഒ ചിത്ര ,ജലജ ജനമൈത്രി ബീറ്റ് ഓഫീസർമാരായ അനുരാഗ് മുരളിധരൻ, ഫിറോസ് കെ മജീദ് എന്നിവർ ചേർന്ന് ആദരിച്ചു. ഫെഡറേഷൻ ഒഫ് സീനിയർ സിറ്റിസൺ അസോസിയേഷൻ സംസ്ഥാന സംസ്ഥാന കമ്മിറ്റി അംഗം ,ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി,കില ട്രെയിനർ സമിതി അംഗം കുടുംബശ്രീയും ജനമൈത്രി പൊലീസ് അടൂരും സംയുക്തമായി സംസ്ഥാനത്ത് ആദ്യമായി തുടങ്ങിയ കൗൺസലിംഗ് സെന്ററിലെ കൗൺസിലർ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചത് കണക്കിലെടുത്താണ് ജനമൈത്രി പൊലീസ് ആദരിച്ചത്.