പള്ളിക്കൽ :മുതിർന്ന വനിതകൾക്ക് ആദരവ് ഒരുക്കി ബ്രദേഴ്‌സ് വനിതാവേദി തെങ്ങമം:ലോകവനിതാദിനത്തോട് അനുബന്ധിച്ച് കൈതക്കൽ ബ്രദേഴ്‌സ് വനിതാവേദിയുടെ നേതൃത്വത്തിൽ വനിതാദിന സമ്മേളനവും മുതിർന്ന വനിതകളെ ആദരിക്കൽ ചടങ്ങും നടത്തി. ചടങ്ങിൽ താലൂക്ക് -ജില്ലാ തല വായനാമത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. ചടങ്ങ് പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീലക്കുഞ്ഞമ്മ കുറുപ്പ് ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് രാജി അദ്ധ്യക്ഷത വഹിച്ചു. യോഗാ ഗുരു ബിന്ദു മുഖ്യ പ്രഭാഷണം നടത്തി. റിട്ടയേർഡ് ടീച്ചർ കുഞ്ഞുലക്ഷ്മി അമ്മ,മുതിർന്ന വനിത കുഞ്ഞിക്കുട്ടി അമ്മ എന്നിവരെയാണ് ആദരിച്ചത്. ബ്രദേഴ്‌സ് പ്രസിഡന്റ് വിമൽ കൈതക്കൽ,സെക്രട്ടറി ജയകുമാർ. പി,വനിതാവേദി സെക്രട്ടറി ജയലക്ഷ്മി.പി, ട്രഷറർ ചിന്നു വിജയൻ എന്നിവർ സംസാരിച്ചു. ചടങ്ങുകളോട് അനുബന്ധിച്ച് മധുര പലഹാരവിതരണവും നടത്തി.