തിരുവല്ല: അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി തിരുവല്ല പൊലീസ് സ്റ്റേഷന്റെ നിയന്ത്രണം വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഏറ്റെടുത്തു. വനിതാ എസ്.ഐ ടി.ലിസിക്കായിരുന്നു ഇന്നലെ സ്‌റ്റേഷന്റെ നിയന്ത്രണ ചുമതല. ജിനി ജി.നായർ ജി.ഡി ചാർജ്ജും അജിതാ കുമാരി പാറാവ് ചാർജും വഹിച്ചു. ഇന്നലെ സ്റ്റേഷനിലെത്തിയ ഏഴ് പരാതികളിൽ നാലെണ്ണം തീർപ്പാക്കുകയും മൂന്ന് കേസുകൾ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താൻ നിർദേശിച്ചതായും എസ്.ഐ ടി.ലിസി പറഞ്ഞു.