തിരുവല്ല: ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റ്സ് ഓർഗനൈസേഷൻ തിരുവല്ല ഡിവിഷൻ 42-മത് വാർഷിക സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് എസ്.കാമരാജ് അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.യു.മുരളീധരൻ, ഡി.ബാലകൃഷ്ണൻ, അനിൽകുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ആർ.ജയകുമാർ, വിഷ്ണു പ്രസാദ്, സി.ജെ.ജോസ് എന്നിവർ സംസാരിച്ചു.യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളെ അനുമോദിച്ചു. വിരമിച്ചവരെ ആദരിച്ചു. പുതിയ ഡിവിഷണൽ ഭാരവാഹികളായി ക്ലാസ് 3 -റെന്നി ജോൺ(പ്രസിഡൻ്റ്), സി.പി.രാജീവ് (സെക്രട്ടറി),ഡി.ബാലകൃഷ്ണൻ (ട്രഷറർ). ക്ലാസ് 4 -സി.ജി.സദാശിവൻ(പ്രസിഡൻ്റ്), പി.ആർ അനിൽ കുമാർ(സെക്രട്ടറി),എലിസബത്ത് ബിജി(ട്രഷറർ). ജി.ഡി.എസ് - ജെ. ജോസ്(പ്രസിഡൻ്റ്), ആർ ശിവകുമാർ (സെക്രട്ടറി), അശ്വതി എസ് (ട്രഷറർ).എന്നിവരെ തിരഞ്ഞെടുത്തു.