ചെങ്ങന്നൂർ: സംസ്ഥാന സർക്കാർ സ്ഥാപനമായ റൂട്രോണിക്‌സിന്റെയും ജെ.സി.ഐ ചെങ്ങന്നൂരിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ വനിതാ ദിനാഘോത്തോടനുബന്ധിച്ച് നഗരസഭാദ്ധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പിനെ ആദരിച്ചു. തുടർന്ന് നടന്ന വനിതാദിന ബോധവൽക്കരണ ക്ലാസിന് ചെങ്ങന്നൂർ ജെ.സി.ഐ പ്രസിഡന്റ് എം.കെ ശ്രീകുമാർ നേതൃത്വം നൽകി. ചടങ്ങിൽ സന്തോഷ് അമ്പാടി അദ്ധ്യക്ഷനായി. വാർഡ് കൗൺസിലർ ശരത് ചന്ദ്രൻ, എം.വി മുരുകേഷ് തുടങ്ങിയവർ സംസാരിച്ചു.