തിരുവല്ല: പോസ്റ്റൽ വോട്ടിംഗിന് അർഹരായ 80 വയസിനു മുകളിലുള്ള വ്യക്തികൾ, അംഗപരിമിതർ തുടങ്ങിയവർക്കായി നൽകിയിട്ടുളള ലിസ്റ്റിൽ അർഹരായ നിരവധി വ്യക്തികളെ ഒഴിവാക്കിയതായി യൂത്ത് ഫ്രണ്ട് (ജോസഫ്) ജില്ലാ കമ്മിറ്റിയോഗം ആരോപിച്ചു. അർഹതയുള്ളവരെ ഒഴിവാക്കിയ ലിസ്റ്റാണ് ബൂത്ത് ലെവൽ ഓഫീസർമാർക്ക് നല്കിയിരിക്കുന്നത്. അർഹരായ പലർക്കും പോസ്റ്റൽ വോട്ട് നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് (ജോസഫ്) സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു.