തിരുവല്ല: തിരുവല്ല മാർത്തോമ്മ കോളേജിലെ വുമൺ എമ്പവർമെന്റ് സെല്ലിന്റെ നേതൃത്വത്തിൽ അന്തർദേശീയ വനിത ദിനം ആചരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.വറുഗീസ് മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പത്തനാപുരം മൗണ്ട് താബോർ ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ റോസമ്മ ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. വനിത ദിനത്തോട് അനുബന്ധിച്ച് എൻ.സി.സി യിലെ വനിത കേഡറ്റുകളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി വനിത മാഗസിൻ പ്രസിദ്ധീകരിച്ചു. വുമൺ എമ്പവർമെന്റ് സെൽ കൺവീനർ പ്രൊഫ.സോണി അച്ചാമ്മ തോമസ്, ഡോ.കെസിയ മേരി ഫിലിപ്പ്,പ്രൊഫ.ഹാപ്പി കൃഷ്ണ എന്നിവർ പ്രസംഗിച്ചു.