10-vazhiyora-kachavadam
വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ചെങ്ങന്നൂർ ഏരിയ കൺവെൻഷൻ സി.ഐ.ടി.യു ഏരിയ സെക്രട്ടറി സി.കെ. ഉദയകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ : വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ചെങ്ങന്നൂർ ഏരിയ കൺവെൻഷൻ സി.വി സാറാമ്മ സ്മാരക ഹാളിൽ സി.ഐ.ടി.യു ഏരിയ സെക്രട്ടറി സി.കെ.ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.ഡി. സുനീഷ് കുമാർ അദ്ധ്യഷതാ വഹിച്ച യോഗത്തിൽ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം കെ.കെ.ചന്ദ്രൻ, വി.കെ.ടി.യു ജില്ലാ കമ്മിറ്റി അംഗം റെജീന ഫ്രാൻസിസ്, രതീഷ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : പ്രസിഡന്റ് പിഡി സുനീഷ് കുമാർ, സെക്രട്ടറി സതീഷ് കുമാർ. ആർ, ജോ:സെക്രട്ടറി സുശീല, രതീഷ് കുമാർ എ.ആർ, വൈസ്. പ്രസിഡന്റ് രാധാമണി. ഡി, സുജാത, ട്രഷറർ ഷെരീഫ്.