മല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്തിലെ മൈലാടുംപാറയിൽ അനധികൃത കരിങ്കൽ ഖനനം നടക്കുന്നതായി പരാതി. പാറകഷണങ്ങൾ തെറിച്ച് പഞ്ചായത്ത് ഓഫീസിന് സമീപം വരെ വരുന്നതായി പരാതിയുണ്ടെങ്കിലും പഞ്ചായത്ത് സെക്രട്ടറി നടപടിയെടുക്കാത്തതിൽ ബി.ജെ.പി. കോട്ടാങ്ങൽ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് ഹരികുമാർ കോട്ടാങ്ങൽ ധർണ ഉദ്ഘാടനം ചെയ്തു. ദീപ്തി ദാമോദരൻ, അഖിൽ എസ്.നായർ,ദിലീപ് ചെറിയാറ്റിൽ, സുനിൽ തോമസ്, എം.ആർ. അനീഷ്കുമാർ, രഞ്ജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു.