10-robin-peter
കോന്നി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മുൻ കെ പി സി സി മെമ്പർ കോന്നിയൂർ വരദരാജന്റെ 4-ാമത് അനുസ്മരണ യോഗം ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്യുന്നു

കോന്നി : സമൂഹത്തിലെ താഴെ തട്ടിലുള്ള സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവരുടെ ദു:ഖങ്ങളിൽ ചേർന്നു നിൽക്കുകയും ചെയ്ത പൊതുപ്രവർത്തകനായിരുന്നു കോന്നിയൂർ വരദരാജമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ പറഞ്ഞു. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ കെ.പി.സി.സി മെമ്പർ കോന്നിയൂർ വരദരാജന്റെ 4-ാ മത് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റോജി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടീച്ചർ, പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി.നായർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ദേവകുമാർ, മഹിള കോൺഗ്രസ് നയോജക മണ്ഡലം പ്രസിഡന്റ് ദീനാമ്മ റോയി, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് പ്രവീൺ ജി.നായർ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുന്മാരായ ഐവാൻ വകയാർ, രാജീവ് മള്ളൂർ, ബിനി ലാൽ, റോബിൻ മോൻസി, പ്രവീൺ പ്ലാവിളയിൽ എന്നിവർ പ്രസംഗിച്ചു.