
മലയാലപ്പുഴ: സുഭിക്ഷ കേരളം പദ്ധതി പ്രകാരം വളർത്തിയ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തനിലയിൽ. മലയാലപ്പുഴ നല്ലൂർ കിഴക്കേ കറ്റനാട് അനിൽകുമാറിന്റെ കുളത്തിലെ മത്സ്യങ്ങളാണ് ചത്തത്. കൃഷിയിടത്തിലെ വൈദ്യുതി മുന്നറിയിപ്പില്ലാതെ വിശ്ചേദിച്ചതാണ് മത്സ്യങ്ങൾ ചാകാൻ കാരണമെന്ന് അനിൽകുമാർ പറഞ്ഞു.
വ്യവസായിക അടിസ്ഥനാത്തിലുള്ള കണക്ഷനായിരുന്നു ഉപയോഗിച്ചിരുന്നത്. രണ്ട് മാസത്തെ ബില്ല് കുടിശിക ആയിരുന്നുവെന്നും വൈദ്യുതി വിശ്ചേദിക്കുന്ന വിവരം മുൻകൂട്ടി അറിയിച്ചില്ലെന്നും അനിൽ പറഞ്ഞു.