
പത്തനംതിട്ട : കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാർ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാനായി ഡാമിന്റെ മൂന്നു ഷട്ടറുകൾ 30 സെ.മി എന്ന തോതിൽ ഉയർത്തി 51.36 കുമിക്‌സ് എന്ന നിരക്കിൽ വെള്ളം പുറത്തേക്കു ഒഴുക്കി വിടുന്നതാണ്. ഇതുമൂലം കക്കാട്ടാറിൽ 50 സെ.മി. വരെ ജലനിരപ്പ് ഉയർന്നേക്കാം. കക്കാട്ടാറിന്റെ തീരത്ത് താമസിക്കുന്ന ആളുകൾ ജാഗ്രത പുലർത്തേണ്ടതും നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടർ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.