
പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണികൾ, വാഹനങ്ങൾ, പൊതുയോഗങ്ങൾ എന്നിവയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ നൽകാൻ https://suvidha.eci.gov.in എന്ന വെബ് വിലാസത്തിൽ പ്രവേശിച്ച് മൊബൈൽ നമ്പർ നൽകുക. മൊബൈൽ നമ്പരിൽ വരുന്ന വൺ ടൈം പാസ്‌വേർഡ് (ഒടിപി) നൽകുക. സ്ഥാനാർത്ഥികൾ, സ്ഥാനാർത്ഥികളുടെ പ്രതിനിധികൾ, തിരഞ്ഞെടുപ്പ് ഏജന്റ്, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവയിൽ സ്ഥാനാർത്ഥി എന്നത് തെരഞ്ഞെടുക്കുക. തുടർന്ന് വരുന്നപേജിൽ നെക്സ്റ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
തുടർന്നു വരുന്നപേജിൽ സ്ഥാനാർത്ഥിയുടെ വിവരങ്ങൾക്കായുള്ളതാണ്. ഈപേജിൽ സ്ഥാനാർത്ഥിയും തിരിച്ചറിയൽ കാർഡ് നമ്പർ എന്റർ ചെയ്യുമ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പക്കലുള്ള വിവരങ്ങൾ ബന്ധപ്പെട്ടകോളങ്ങളിൽ സ്വമേധയാ വരുന്നതാണ്.
ഈപേജിൽ ഇമെയിൽ വിലാസം നൽകുക. ഇമെയിൽ വിലാസത്തിൽ ലഭിക്കുന്ന വൻ ടൈം പാസ്‌വേർഡ് (ഒടിപി) സൈറ്റിൽ നൽകുക. കാറ്റഗറി എന്ന ടാബിൽ എസ്സി, എസ്ടി, ജനറൽ എന്നതിൽ പ്രസക്തമായത് തെരഞ്ഞെടുത്തശേഷം വിവരങ്ങൾ ഉറപ്പുവരുത്തുക. ആവശ്യമെങ്കിൽ മാറ്റം വരുത്തിയശേഷംസേവ് ചെയ്ത് തുടർന്നുള്ള പേജിലേക്ക്‌പോകാം. തുടർന്നു വരുന്നപേജിൽനോമിനേഷൻ, അഫിഡവിറ്റ്, പെർമിഷൻ എന്നീ ടാബുകൾ ഉണ്ട്. ഇതിൽ പെർമിഷൻ ടാബ് ഉപയോഗിച്ച് വാഹനം, ഉച്ചഭാഷിണി,യോഗം എന്നിവയ്ക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ നൽകിയാൽ ഓൺലൈൻ അനുമതി ലഭിക്കും.