പന്തളം : പന്തളം പൂഴിക്കാട് 15 വർഷക്കാലമായി മാടക്കടയിൽ അന്തിയുറങ്ങിയ 85 വയസുകാരൻ രാമചന്ദ്ര കുറുപ്പിനെ ജനമൈത്രി ബീറ്റ് ഓഫീസർമാരുടെയും വാർഡ് മെമ്പറുടെയുംസഹകരണത്തോടുകൂടി അടൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന മഹാത്മാ ജനസേവനകേന്ദ്രത്തി ലേക്ക് മാറ്റി. മക്കളും ബന്ധുക്കളും ഉപേക്ഷിച്ച ഇദ്ദേഹം പരിസരവാസികളുടെയും മറ്റും സഹകരണത്തോടെ കൂടിയാണ് ഇത്രയും കാലം ജീവിച്ചു വന്നിരുന്നത്. മെമ്പർ കിഷോർ കുമാറിന്റെ അഭ്യർത്ഥനയെ തുടർന്ന് ജനമൈത്രി ബീറ്റ് ഓഫീസറുമാരായ അമീഷ്, സുബിക്ക് എന്നിവരുടെ നേതൃത്വത്തിൽ മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷീൽഡ, ജനൽ മനേജർ മഞ്ജുഷ എന്നിവർ ഏറ്റെടുത്തു.