force
പുളിക്കീഴ് സ്റ്റേഷൻ പരിധിയിലൂടെ കേന്ദ്രസേന റൂട്ട് മാർച്ച് നടത്തുന്നു

തിരുവല്ല: തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം തിരുവല്ല നിയോജകമണ്ഡലത്തിൽ 34 പ്രശ്‌നബാധിത ബൂത്തുകളുണ്ട്. ഈ ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം സജ്ജമാക്കാനും തീരുമാനമായി. പ്രശ്‌നബാധിതം - 28, പ്രശ്‌ന സാദ്ധ്യതാമേഖല -3, പ്രശ്‌ന മേഖല -3 എന്നിങ്ങനെയാണ് കണ്ടെത്തിയിട്ടുള്ളത്. തിരുവല്ല പൊലീസ് സ്റ്റേഷൻ പരിധിയിലെ മുത്തൂർ എൻ.എസ്.എസ് സ്‌കൂൾ, ചുമത്ര ഗവ.സ്‌കൂൾ, കിഴക്കൻമുത്തൂർ മാർത്തോമ്മാ എൽ.പി.സ്‌കൂൾ, ഇടിഞ്ഞില്ലം ഗവ.സ്‌കൂൾ, ആലംതുരുത്തി ഗവ.സ്‌കൂൾ, വേങ്ങൽ മാർത്തോമ്മാ സ്‌കൂൾ, പുലിയപ്ര ഗവ.സ്‌കൂൾ, തെങ്ങേലി സാൽവേഷൻ ആർമി സ്‌കോപ്പോൾ, കദളിമംഗലം എൽ.പി.സ്ക്കൂൾ, കുറ്റൂർ ഗവ.ഹൈസ്‌കൂൾ. പുളിക്കീഴ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പരുമല സെന്റ് ഫ്രാൻസിസ് സ്‌കൂൾ, ചാത്തങ്കരി ഗവ.ന്യു എൽ.പി.സ്‌കൂൾ, ചാത്തങ്കരി ഗവ.എൽ.പി.സ്‌കൂൾ, പെരിങ്ങര ഗവ.ഗേൾസ് സ്‌കൂൾ, ചാത്തങ്കരി എസ്.എൻ.ഡി.പി സ്‌കൂൾ, പരുമല ഗവ.എൽ.പി.സ്‌കൂൾ.

കോയിപ്രം സ്റ്റേഷൻ പരിധിയിലെ പുറമറ്റം ഗവ.വി.എച്ച്.എസ്.എസിലെ നാല് ബൂത്തുകൾ, പുറമറ്റം ഗവ.എൽ.പി.സ്‌കൂളിലെ മൂന്ന് ബൂത്തുകൾ. കീഴ്വായ്പൂര് സ്റ്റേഷൻ പരിധിയിലെ കുന്നന്താനം എൻ.എസ്.എസ് സ്‌കൂൾ, പാലയ്ക്കത്തകിടി സെന്റ് മേരിസ് ഗവ.ഹൈസ്‌കൂൾ, കുന്നന്താനം ഗവ.ലക്ഷ്മിവിലാസം എൽ.പി.സ്‌കൂൾ, കുന്നന്താനം ദേവീവിലാസം എൽ.പി.സ്‌കൂൾ, കുന്നന്താനം ഗവ.എൽ.പി.സ്‌കൂൾ, വള്ളമല എസ്.എ എൽ.പി.സ്‌കൂൾ, സെന്റ് മേരിസ് ഹൈസ്‌കൂൾ, വായ്പൂര് എം.ആർ.എസ് എൽ.വി സ്‌കൂൾ, മല്ലപ്പള്ളി സി.എം.എസ് സ്‌കൂളിലെ രണ്ട് ബൂത്തുകൾ എന്നിവയാണ് പ്രശ്‌ന ബാധിത ബൂത്തുകളായി കണ്ടെത്തി വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തുന്നത്.

കേന്ദ്ര സേന റൂട്ട് മാർച്ച് നടത്തി

തിരുവല്ല: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുളിക്കീഴ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രശ്നബാധിത മേഖലകളിൽ കേന്ദ്ര സേന റൂട്ട് മാർച്ച് നടത്തി. ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് സേനയിലെ 36 അംഗ സംഘമാണ് റൂട്ട് മാർച്ച് നടത്തിയത്. സ്റ്റേഷൻ പരിധിയിലെ പ്രശ്നബാധിത മേഖലകളായ പൊടിയാടി, പരുമല, പുളിക്കീഴ്, തിക്കപ്പുഴ, പാലച്ചുവട് എന്നീ പ്രദേശങ്ങളിലാണ് റൂട്ട് മാർച്ച് സംഘടിപ്പിച്ചത്. പുളിക്കീഴ് എസ്.ഐ അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും റൂട്ട് മാർച്ചിന്റെ ഭാഗമായി. തിരഞ്ഞെടുപ്പ് വേളയിലും കേന്ദ്ര സേനയുടെ സാന്നിദ്ധ്യം പ്രശ്നബാധിത മേഖലകളിൽ ഉണ്ടാവുമെന്നും സേനാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.