തിരുവല്ല: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആശാ പ്രവർത്തകരെ ചാത്തങ്കരി പ്രണവം യംഗ് വുമൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. ചാത്തങ്കരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ആശാ പ്രവർത്തകരായ മഞ്ജുഷ മധു, ഷീല സുഗതൻ, വത്സമ്മ രാജു എന്നിവരെയാണ് ആദരിച്ചത്.ഫോറം പ്രസിഡന്റ്‌ റിനി ജോസഫ്, വൈസ് പ്രസിഡണ്ട്‌ കെസിയ സാറ വർഗീസ്, ജോയിന്റ് സെക്രട്ടറി രേവതി കൃഷ്‌ണൻ, സാഹിത്യ വിഭാഗം കോ- ഓർഡിനേറ്റർ ലിബിയ ലാലു എന്നിവർ നേതൃത്വം നൽകി.