തിരുവല്ല: തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുക, കുടിവെള്ള ക്ഷാമം പരിഹരിക്കുക, മാലിന്യ നിർമാർജ്ജനത്തിന് നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി പെരിങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ നടത്തി. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ശ്യാം മണിപ്പുഴ ധർണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനീഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ അനീഷ് വർക്കി, അനീഷ് പുത്തരി, സന്തോഷ് ചാത്തങ്കരി, സി.രവീന്ദ്രനാഥ്, സൂര്യകലാ പ്രദീപ്, സുജാത, നിഷ, മനോജ് വെട്ടിക്കൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ടി.വി വിഷ്ണു നമ്പൂതിരി, ചന്ദ്രു എസ്.കുമാർ, എസ്.സനിൽ കുമാരി, അശ്വതി രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.