അടൂർ : ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്ക അടൂർ മേഖലാ കമ്മിറ്റിയുടേയും ഗുരുധർമ്മ പ്രചാരണസഭ അടൂർ മണ്ഡലം പ്രവർത്തക സമിതിയുടേയും ആഭിമുഖ്യത്തിൽ 14ന് മിത്രപുരം ഉദയഗിരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രാങ്കണത്തിൽ ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്ത് നടത്തുന്നു. രാവിലെ 10ന് ആരംഭിക്കുന്ന പരിഷത്തിൽ ഗുരുധർമ്മ പ്രചാരണസഭ കേന്ദ്രസമിതി സെക്രട്ടറി ഗുരുപ്രസാദ് സ്വാമി അദ്ധ്യക്ഷതവഹിക്കും. ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗം ബോധിതീർത്ഥ സ്വാമികൾ ഉദ്ഘാടനം ചെയ്യും. ഗുരു, വഴിയും വെളിച്ചവും എന്ന വിഷയത്തിൽ ഡോ.അജയൻ പനയറ ക്ളാസെടുക്കും. ടി.പി അനിരുദ്ധൻ തടത്തിൽ രക്ഷാധികാരിയും പഴകുളം ശിവദാസൻ ചെയർമാനും കുടശനാട് മുരളി കൺവീനറും ഗുരുധർമ്മ പ്രചാരണസഭ ജി.സി.സി കോ - ഒാർഡിനേറ്റർ അനിൽതടാലിൽ എന്നിവർ നേതൃത്വം നൽകുന്ന സംഘാടകസമിതിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.