അടൂർ: തെങ്ങമം യുവരശ്മി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വനിതാദിനം ആചരിച്ചു. 'സ്ത്രീ സുരക്ഷയം കരുതലും' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ ബ്ളോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ.ആര്യ വിജയൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ വനിതാവേദി പ്രസിഡന്റ് കെ.സി. പ്രസന്നകുമാരി അദ്ധ്യക്ഷതവഹിച്ചു. ലളിതാകുമാരി, ലതാകുമാരി, സതി, ഗീതാകുമാരി, മല്ലിക എന്നിവർ പ്രസംഗിച്ചു.