reddy
നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്വീപ് വോട്ടർ ബോധവൽക്കരണത്തിന്റെ ഭാഗമായി കളക്ടറേറ്റിൽ കോളജ് വിദ്യാർത്ഥികളായ കന്നി വോട്ടർമാരോട് ജില്ലാ കളക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി സംസാരിക്കുന്നു.

പത്തനംതിട്ട : നമ്മുടെ ഭാവി നമ്മൾ തന്നെയാണ് തീരുമാനിക്കുന്നതെന്നും ഓരോ വോട്ടും വിലപ്പെട്ടതാണെന്നും ജില്ലാ കളക്ടർ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്വീപ് വോട്ടർ ബോധവൽക്കരണത്തിന്റെ ഭാഗമായി കളക്ടറേറ്റിൽ കോളജ് വിദ്യാർത്ഥികളായ കന്നി വോട്ടർമാരോട് സംസാരിക്കുകയായിരുന്നു കളക്ടർ. വിദ്യാർത്ഥികളെ ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ്, വിവിപാറ്റ് മെഷീൻ എന്നിവ പരിചയപ്പെടുത്തി. സ്വീപ്പ് ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പരുമല പമ്പാ ദേവസ്വം ബോർഡ് കോളേജ് വിദ്യാർത്ഥിനി അനഘ അനിലിന് മൊമന്റോയും സർട്ടിഫിക്കറ്റും നൽകി. കാർട്ടൂണിസ്റ്റ് ഷാജി മാത്യുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാർട്ടൂൺ കാമ്പയിനും ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ.ചന്ദ്രശേഖരൻ നായർ, സ്വീപ് ജില്ലാ നോഡൽ ഓഫീസർ ബി.ശ്രീബാഷ് എന്നിവർ പങ്കെടുത്തു.