
പത്തനംതിട്ട :നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ജില്ലയിൽ നിയമിച്ച ജീവനക്കാരുടെ ഒന്നാംഘട്ട റാൻഡമൈസേഷൻ കളക്ടറേറ്റിൽ നടന്നു. ജില്ലാ കളക്ടറും തെരഞ്ഞെടുപ്പ് വരണാധികാരിയുമായ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തിലാണ് റാൻഡമൈസേഷൻ നടത്തിയത്.
ഒന്നാം ഘട്ടത്തിൽ ജില്ലയിൽ 4136 പേരെയാണ് നിയോഗിച്ച് ഉത്തരവായത്. 2068 പ്രിസൈഡിംഗ് ഓഫീസർമാരേയും, 2068 ഫസ്റ്റ് പോളിംഗ് ഓഫീസർമാരെയുമാണ് ആദ്യ റാൻഡമൈസേഷനിൽ നിയോഗിച്ചത്. ഇവർക്ക് താലൂക്ക് തലത്തിൽ ഈ മാസം 17, 18, 19, 20 തീയതികളിൽ പരിശീലനം നൽകും. 40 പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ചാണ് പരിശീലനം നൽകുക. രാവിലെ 9.30 മുതൽ ഒരു മണി വരെയും, ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ചു വരെയുമാണ് പരിശീലനം.