അടൂർ : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഉപജില്ലാ സമ്മേളനവും യാത്ര അയപ്പ് സമ്മേളനവും സംസ്ഥാന ട്രഷറാർ എസ്. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ജോൺഫിലിപ്പ് അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് വി.എൻ. സദാശിവൻപിള്ള മുഖ്യപ്രഭാഷണം നടത്തി. സുനിൽ മംഗലത്ത്, വിത്സൺ തുണ്ടിയത്ത്, കെ.സജീവ്, വി.ജി.കിഷോർ, ജയിംസ് വൈ. തോമസ്, വി.ടി.ജയശ്രീ,ഹരികുമാർ. ടി,ആശാ മേരീവർഗീസ് എന്നിവർ പ്രസംഗിച്ചു. എസ്. ദിലീപ് കുമാർ സ്വാഗതവും നിതിൻ തങ്കച്ചൻ നന്ദിയും രേഖപ്പെടുത്തി. ഭാരവാഹികൾ : കൃഷ്ണദാസ് കുറുമ്പകര (പ്രസിഡന്റ്), ഷാജു, ദീപാ ജി.നായർ,എം.ഡി. ശ്രീകല,ഷീബ എ.ടി (വൈസ് പ്രസിഡന്റുമാർ), നിതിൻ തങ്കച്ചൻ (സെക്രട്ടറി), സുജ പണിക്കർ, സാജൻ, ശ്രീദേവി, സൂസൻ തോമസ് (ജോ. സെക്രട്ടറിമാർ), ബിന്ദു (ട്രഷറാർ)