തിരുവല്ല: മാക്ഫാസ്റ്റ് കോളേജിൽ വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കോളേജ് അഡ്മിനിസ്‌ട്രേറ്റർ പ്രൊഫ.വർഗീസ് ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സുരക്ഷാ ഗ്രൂപ്പ് ഒഫ് കമ്പനീസ് എം.ഡി.ആയ സ്മിത സംസാരിച്ചു. സ്വന്തം ജീവിത യാത്രയിലെ ജയപരാജയങ്ങളെ മുൻനിറുത്തി സ്ത്രീകൾ സംരംഭകരായി സമൂഹത്തിന്റെ മുൻനിരയിലേക്ക് ഉയർന്ന് വരണമെന്നും സ്ത്രീകൾക്കായുള്ള നിരവധി അവസരങ്ങളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. സമ്മേളനത്തിൽ സ്‌കൂൾ ഒഫ് ബയോസയൻസ് ഡീനും, മാക്ഫാസ്റ്റ് വിമൻ സെൽ മെമ്പറുമായ പ്രൊഫ. ബീന ചെറിയാൻ, സ്‌കൂൾ ഒഫ് ബയോസയൻസ് ഹെഡ് ഡോ.ജെന്നി ജേക്കബ് എന്നിവർ സംസാരിച്ചു.