ku

പത്തനംതിട്ട: റാന്നിയിൽ കഴിഞ്ഞ തവണ ശക്തമായ മത്സരം കാഴ്ചവച്ച ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പദ്കുമാറിനെ വീണ്ടും എൻ.ഡി.എ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റാണ്. കഴിഞ്ഞ തവണ റാന്നിയിൽ മുപ്പതിനായിരത്തോളം വോട്ടുകൾ നേടിയിരുന്നു.

കോന്നിയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ

മത്സരിക്കുമെന്നാണ് സൂചന. ഒൗദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് കോന്നിയിലെ പാർട്ടി നേതൃത്വം. ഇന്നലെ കോന്നിയിലെത്തിയ കെ.സുരേന്ദ്രൻ മണ്ഡലം കമ്മിറ്റി നേതാക്കളുമായി ചർച്ച നടത്തി. കോന്നിയിൽ ശക്തമായ ത്രികോണ മത്സരമുണ്ടാകുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു. 2019ൽ കോന്നി ഉപ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ച സുരേന്ദ്രൻ നാൽപ്പതിനായിരത്തോളം വോട്ടുകൾ നേടിയിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയ വീണാ ജോർജുമായി നേരിയ വോട്ടു വ്യത്യാസം മാത്രമാണുണ്ടായിരുന്നത്.ആറൻമുള, അടൂർ, തിരുവല്ല മണ്ഡലങ്ങളിൽ എൻ.ഡി.എ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുണ്ട്.