അടൂർ: കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഇടത് - വലത് മുന്നണികളിൽ നിന്നും മാറി ചിന്തിച്ച് ബി.ജെ.പി.യെ ഏക ആശ്രയമായി കരുതി തുടങ്ങിയതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പിയുടെ മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഒാഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയ ശക്തികളുടെ കോൺടാക്ട് സർട്ടിഫിക്കറ്റില്ലാത്തവർക്ക് സ്ഥാനാർത്ഥികളായി രണ്ട് മുന്നണികളിലും മത്സരിക്കാനാകില്ല. ദുർബല ജനവിഭാഗങ്ങൾക്കും വോട്ട് ബാങ്കില്ലാത്തവർക്കും ഈ രണ്ട് മുന്നണികളും സ്ഥാനം നൽകാറില്ലെന്നും കെ.സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. അനിൽ നെടുംപള്ളിൽ അദ്ധ്യക്ഷനായിരുന്നു. വി.എൻ.ഉണ്ണി, അശോകൻ കുളനട ഷാജി ആർ.നായർ, പ്രസന്നകുമാർ കുറ്റൂർ,എം.ജി. കൃഷ്ണകുമാർ,രാജൻ പെരുമ്പക്കാട്, പന്തളം പ്രതാപൻ, രാജേഷ് തെങ്ങമം എന്നിവർ പ്രസംഗിച്ചു.