പത്തനംതിട്ട : പതിനൊന്നാം ശമ്പള പരിഷ്‌ക്കരണത്തിൽ കൊവിഡ് പോരാളികളായ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് എന്നിവരുൾപ്പടെയുള്ള ഫീൽഡ് വിഭാഗം ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചത് പ്രതിഷേധാർഹമാണെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാർ പറഞ്ഞു. ഫെഡറേഷൻ ഒഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻസിന്റെ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാത്രിയും പകലും വിശ്രമമില്ലാതെ പ്രതിരോധപ്രവർത്തന ജോലികൾ ചെയ്തുവരുന്ന ജീവനക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് കടുത്ത അനീതിയാണ്. ജില്ലാ പ്രസിഡന്റ് ടി.ഡി.സാബു അദ്ധ്യക്ഷത വഹിച്ചു.എൻ.ജി.ഒ. സംഘ് സംസ്ഥാന കൗൺസിൽ അംഗം എസ്.രാജേഷ്, ജില്ലാ പ്രസിഡന്റ് പി. അനിൽകുമാർ, ജില്ലാ സെക്രട്ടറി ജി.അനീഷ്, ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് ജില്ലാ കൺവീനർ പി.എൻ.രാജേഷ്‌കുമാർ, ദേശീയ അദ്ധ്യാപക പരിഷത്ത് ജില്ലാ സെക്രട്ടറി ജി.സനൽകുമാർ, പെൻഷനേഴ്‌സ് സംഘ് ജില്ലാ സെക്രട്ടറി ആർ.എസ്.അനിൽ എന്നിവർ പ്രസംഗിച്ചു.ഫെറ്റോ ജില്ലാ സെക്രട്ടറി എസ്.ഗിരീഷ് സ്വാഗതവും, ജോയിന്റ് സെക്രട്ടറി അനിതാ ജി.നായർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: മനോജ് ബി.നായർ (പ്രസിഡന്റ്), പി.എൻ. രാജേഷ്, ടി.ഡി. സാബു, ബി.മനോജ് (വൈസ് പ്രസിഡന്റുമാർ)എസ്. ഗിരീഷ് (സെക്രട്ടറി)ശ്രീകല, അനിത ജി. നായർ, കെ.ബി. ശശികുമാർ (പി. പ്രിയേഷ് (ട്രഷറർ).