മൈലപ്ര : കോഴിക്കോട് എം.വി.ആർ.കാൻസർ സെന്റർ, കാലിക്കറ്റ് സിറ്റി സർവീസ് സഹകരണബാങ്ക്, മൈലപ്രാ സർവീസ് സഹകരണ ബാങ്കുമായി ചേർന്ന് നടപ്പാക്കുന്ന കാൻസർ കെയർ ചികിത്സാ മാസ് കെയർ പദ്ധതി ഉദ്ഘാടനം 12ന് രാവിലെ 11 ന് മൈലപ്രായിൽ കോഴഞ്ചേരി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജെറി ഈശോ ഉമ്മൻ നിർവഹിക്കും. ബാങ്ക് വൈസ് പ്രസിഡന്റ് എൻ.ആർ. സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. 15000 രൂപയുടെ സ്ഥിരനിക്ഷേപം നൽകുന്നവർക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും.