11-babu
കോഴഞ്ചേരിയിൽ കൂടിയ കൺവൻഷൻ ജില്ലാ പ്രസിഡന്റ് ബാബു കോയിക്കലേത്ത് ഉദ്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി : ആറന്മുള മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി വീണാ ജോർജ്ജിന്റെ വിജയത്തിനായി കർഷകരുടെ 500 സ്‌ക്വാഡുകൾ രൂപീകരിക്കുന്നതിനും, 22ന് 5000 കർഷകർ പങ്കെടുക്കുന്ന കർഷക അസംബ്ലി സംഘടിപ്പിക്കുന്നതിനും കേരള കാർഷികസംഘം ആറന്മുള നിയോജക മണ്ഡലം കൺവെൻഷൻ തീരുമാനിച്ചു. കോഴഞ്ചേരിയിൽ കൂടിയ കൺവെൻഷൻ ജില്ലാ പ്രസിഡന്റ് ബാബു കോയിക്കലേത്ത് ഉദ്ഘാടനം ചെയ്തു. ജി.വിജയൻ അദ്ധ്യക്ഷനായിരുന്നു. പി.ആർ.പ്രദീപ്, ജെറി ഈശോ ഉമ്മൻ,പി.കെ. വാസുപിള്ള,പി. ഷംസുദ്ദീൻ, സബിത കുന്നത്ത്, അനു എം.വർഗീസ് എന്നിവർ പ്രസംഗിച്ചു