തിരുവല്ല: നെടുമ്പ്രം പുത്തൻകാവ് ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് മേൽശാന്തി ജി.കൃഷ്ണൻ നമ്പൂതിരി കൊടിയേറ്റി. 19ന് സമാപിക്കും. ഇന്ന് ശിവരാത്രിയുടെ ഭാഗമായി രാവിലെ മുതൽ ശിവപുരാണ പാരായണം 9ന് മഹാമൃത്യുഞ്ജയഹോമം, 12.30ന് മഹാപ്രസാദമൂട്ട് 7.30ന് നൃത്തനൃത്യങ്ങൾ. 19വരെ ദിവസവും പുലർച്ചെ ഗണപതിഹോമം, എട്ടിന് ഭാഗവതപാരായണം, വൈകിട്ട് ഏഴിന് വിശേഷാൽ ദീപാരാധന, ചുറ്റുവിളക്ക്. 16ന് വൈകിട്ട് ഏഴിന് നടനവല്ലഭം 17ന് വൈകിട്ട് ഏഴിന് മോഹിനിയാട്ടം 18ന് രാവിലെ 9ന് ചൈത്രമാസ പൊങ്കാല 10ന് എഴുന്നെള്ളിപ്പ് 3.30ന് ഓട്ടൻതുള്ളൽ 7.15ന് സോപാനസംഗീതം 9ന് കോലം വരവ് 9.30ന് എഴുന്നെള്ളിപ്പ്, സേവാ. 19ന് 6.30ന് തന്ത്രിമുഖ്യൻ അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നവകംപൂജ. 3.30ന് ഓട്ടൻതുള്ളൽ, എട്ടിന് താലംവരവ് 8.30ന് ഭരതനാട്യ കച്ചേരി, 9.30ന് നൃത്തനൃത്യങ്ങൾ, പടയണി.