പത്തനംതിട്ട: മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കൺവെൻഷൻ രാജീവഭവനിൽ നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.ഷംസുദീൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എ.ഡി ജോൺ അദ്ധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡണ്ട് ബാബു ജോർജ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ജ്യോതിഷ് കുമാർ മലയാലപ്പുഴ, ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് പി.ടി പോൾ, ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പോൾ വർഗീസ്, പി.കെ ഗോപി, പി.കെ ഇക്ബാൽ, നാസർ തോണ്ടമണ്ണിൽ, എ.ഫാറൂഖ്, അജിത് മണ്ണിൽ, അജിൻ കുന്നന്താനം,രാജു നെടുവേലിമണ്ണിൽ,മോഹൻകുമാർ, ജയകുമാർ, ഷാജി വായ്പൂര്, സജി തോട്ടത്തുമലയിൽ, അജി മഞ്ഞാടി, പി.കെ രാജു അടൂർ,മോനി ഇരുമെടാ,നിഷാദ് ആനപ്പാറ എന്നിവർ പ്രസംഗിച്ചു.