പന്തളം: ബി.ജെ.പി കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ആശ്രയിക്കാൻ കഴിയുന്ന പാർട്ടിയാണെന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസ് നേതാവ് അഡ്വ.കെ.പ്രതാപൻ ഉൾപ്പെടെ വിവിധ പാർട്ടികളിൽ നിന്നും ബി.ജെ.പിയിലെത്തിയവർക്കു നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
. ബിജെപിയ്ക്ക് സർക്കാരുണ്ടാക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെങ്കിൽ നേടിയെടുക്കാം എന്നതിനുദാഹരണമാണ് പന്തളം, പാലക്കാട് നഗരസഭകളിൽ ഭരണം പിടിച്ചത്. സംസ്ഥാനത്ത് തൊഴിൽ, ഭൂമി ഉൾപ്പെടെ എല്ലാ മേഖലകളിലും ഒരു വിഭാഗം പാശ്വവല്ക്കരിക്കപ്പെട്ടിരിക്കുകയാണ്. ഇപ്പോഴത്തെ തിരഞ്ഞെടുപ്പു ജയിക്കണമെന്ന് ഇടതും വലതും ചിന്തിക്കുമ്പോൾ ഭാവി തലമുറയുടെ കാര്യം ചിന്തിച്ചാണ് ബി.ജെ.പി പ്രവർത്തിക്കുന്നത്. ബി.ജെ.പി പന്തളം നഗരസഭാ സമിതി പ്രസിഡന്റ് ടി.രൂപേഷ് അദ്ധ്യക്ഷത വഹിച്ചു. സുമേഷ് കുമാർ നേതാക്കളായ വി.എൻ. ഉണ്ണി, അശോകൻ കുളനട, അനിൽ നെടുമ്പള്ളിൽ, എം.ബി. ബിനുകുമാർ, പന്തളം നഗരസഭാദ്ധ്യക്ഷ സുശീല സന്തോഷ്, കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.