11-janeesh-kumar
എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിന് കോന്നിയുടെ മണ്ണിൽ നാട്ടുകാർ ഊഷ്മള സ്വീകരണം നൽകിയപ്പോൾ

കോന്നി: എൽ.ഡി..എഫ് സ്ഥാനാർത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിന് കോന്നിയിലും ചിറ്റാറിലും ആവേശോജ്ജ്വല സ്വീകരണം. എലിയറയ്ക്കൽ നടന്ന ചടങ്ങിൽ സി.പി. എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.ജെ അജയകുമാർ സ്വീകരിച്ചു. കോന്നിയുടെ സമഗ്ര മേഖലയിലും വികസനം എത്തിക്കാൻ എൽ.ഡി.എഫ് സർക്കാരിന് സാധിച്ചതായി അദ്ദേഹം പറഞ്ഞു. തുടർന്ന് നടന്ന റാലിയിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്തു.

കേരള കോൺഗ്രസ് എം നിയോജക മണ്ഡലം പ്രസിഡന്റ് എബ്രഹാം വാഴയിൽ അദ്ധ്യക്ഷത വഹിച്ചു.സി.പി. എം കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ, കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി റഷീദ് മുളന്തറ, കോന്നിയൂർ പി.കെ, രാജേഷ് ആക്ലേത്ത്, ഷിജോ വകയാർ, അരുവാപ്പുലം ഗ്രാമ പഞ്ചായത്തംഗങ്ങളായ വി. ശ്രീകുമാർ, സിന്ധു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രാഹുൽ വെട്ടൂർ, തുളസി മണിയമ്മ, സുധാ കുമാർ, കെ.കെ വിജയൻ , സംഗേഷ് ജി നായർതുടങ്ങിയവർ പങ്കെടുത്തു.

ചിറ്റാറിൽ രക്തസാക്ഷി എം.എസ് പ്രസാദിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ജനീഷ് കുമാറിനെ സി.പി.എം പെരുനാട് ഏരിയ സെക്രട്ടറി എസ്.ഹരിദാസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ എം.എസ് രാജേന്ദ്രൻ, കെ ജി മുരളീധരൻ, ചിറ്റാർ ലോക്കൽ കമ്മിറ്റി സെക്രട്ടറി മോഹൻ പൊന്നു പിള്ള എന്നിവർ സ്വീകരിച്ചു. സ്വീകരണ റാലി ചിറ്റാർ ടൗൺ ചുറ്റി മാർക്കറ്റ് ജംഗ്ഷനിൽ സമാപിച്ചു.
പെരുനാട് ഏരിയ കമ്മറ്റി അംഗങ്ങളായ പ്രവീൺ പ്രസാദ്, എൻ.ലാലാലാജി, റ്റി.കെ.സോമരാജൻ, സി.എസ്. സുകുമാരൻ,റ്റി.എ.നിവാസ് , ടി.കെ.സജി, രാധാ പ്രസന്നൻ, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബിറ്റി ഈശോ, ജില്ലാ പഞ്ചായത്തംഗം ലേഖാ സുരേഷ്, ചിറ്റാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവികല എബി, പഞ്ചായത്ത് അംഗങ്ങളായ അമ്പിളി ഷാജി, നിശ എസ്, എന്നിവർ പങ്കെടുത്തു