തിരുവല്ല: നഗരസഭയിലെ രണ്ടു കേന്ദ്രങ്ങളിൽ കൂടി കൊവിഡ് വാക്സിനേഷൻ നൽകാൻ തുടങ്ങി. താലൂക്ക് ആശുപത്രി പരിധിയിൽ വരുന്ന 19 വാർഡുകളിലുള്ള 60 വയസിനു മുകളിലുള്ളവർക്ക് കാവുഭാഗം അർബൻ പി.എച്ച്സിയിലും മറ്റു വാർഡുകളിലുള്ളവർക്ക് കുറ്റപ്പുഴ പി.എച്ച്സിയിലുമാണ് നൽകുന്നത്. നിലവിൽ താലൂക്ക് ആശുപത്രിയിൽ പോളിംഗ് ഓഫീസർമാർക്കും 2–ാം ഡോസ് സ്വീകരിക്കുന്നവർക്കുമാണ് നൽകുന്നത്. വാക്സിനേഷൻ സ്വീകരിക്കാനെത്തുന്നവർ ആധാറും ആധാർ ലിങ്ക് ചെയ്ത ഫോണും കൊണ്ടുവരേണ്ടതാണ്. സ്പോട്ട് രജിസ്ട്രേഷൻ സ്വീകരിക്കില്ലെന്ന് കൊവിഡ് നോഡൽ ഓഫീസർ അറിയിച്ചു. ചാത്തങ്കരി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റ കീഴിലുള്ള ചാത്തങ്കരി, കുറ്റൂർ, നെടുമ്പ്രം, നിരണം, കടപ്ര എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും വാക്സിനേഷൻ നൽകുന്നുണ്ട്. ഇവിടെ 60 വയസിനു മുകളിലുള്ളവർക്കും 45നും 59നും ഇടയിൽ പ്രായമുള്ള രോഗമുള്ളവർക്കുമാണ് നൽകുന്നത്.