
പത്തനംതിട്ട :നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പും മാദ്ധ്യമങ്ങളും എന്ന വിഷയത്തിൽ 15ന് ശിൽപശാല സംഘടിപ്പിക്കും. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും പത്തനംതിട്ട പ്രസ് ക്ലബ്ബും ചേർന്നു നടത്തുന്ന പരിപാടി പ്രസ് ക്ലബ് ഹാളിൽ രാവിലെ 11.30 ന് ജില്ലാ കളക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്യും.
പ്രസ് ക്ലബ്ബ് പ്രസിഡന്റ് ബോബി ഏബ്രഹാം അദ്ധ്യക്ഷത വഹിക്കും. എഡിഎം ഇ. മുഹമ്മദ് സഫീർ മുഖ്യപ്രഭാഷണം നടത്തും.