sammelanam
ട്രാക്കോ കേബിൾ എംപ്ലോയീസ് യൂണിയൻ വാർഷിക സമ്മേളനം കേരളഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ബോർഡ് ചെയർമാൻ അഡ്വ.കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: ട്രാക്കോ കേബിൾ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) വാർഷിക സമ്മേളനം കേരളഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ബോർഡ് ചെയർമാൻ അഡ്വ.കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് അഡ്വ.ആർ.സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കെ.സി.രാജഗോപാലൻ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ.പ്രകാശ് ബാബു, ഏരിയാ പ്രസിഡന്റ് കെ.ഒ വിശ്വംഭരൻ, ഏരിയാ സെക്രട്ടറി പി.ഡി.മോഹനൻ, സി.സി കൊച്ചുമോൻ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി അഡ്വ.ആർ.സനൽകുമാർ (പ്രസിഡന്റ്), പി.കെ.അപ്പുക്കുട്ടൻ, പി.കെ.അനിൽകുമാർ (വൈസ് പ്രസിഡന്റുമാർ),ഡി.ഗോപകുമാർ (ജനറൽ സെക്രട്ടറി),പി.വിജയകുമാർ (ജോ.സെക്രട്ടറി),വിജു തോമസ് (ഖജാൻജി), തോമസ് വർഗീസ്, അജയകുമാർ എൽ, ശിവദാസപണിക്കർ സി.ടി,ഏബ്രഹാം തോമസ്, സുജിത്കുമാർ എ,സി.ജി.ഫിലിപ്പ്, സുനിൽ പി.കെ(കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.