മല്ലപ്പള്ളി: ഫെഡറേഷൻ ഒഫ് സീനിയർ സിറ്റിസൺസ് കേരള യുടെ കീഴ്‌വായ്പൂര് യൂണിറ്റ് പുതുതായി നിർമിച്ച ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 4ന് മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ പി ജെ കുര്യൻ നിർവഹിക്കും. ഇതിനോടനുബന്ധിച്ച് വയോജനങ്ങൾക്കായി കൊവിഡ് 19 വാക്‌സിനേഷൻ രജിസ്‌ട്രേഷനും നടക്കും.