അയിരൂർ: ഗ്രാമസേവാസമിതിയും, നെഹ്‌റു യുവകേന്ദ്രയുംസംയുക്താഭിമുഖ്യത്തിൽ ജലസംരക്ഷണവും, മഴവെള്ള സംഭരണവും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടത്തി. മൂക്കന്നൂർ വിശ്വഭാരതി ഗ്രന്ഥശാലയിൽ നടന്ന സെമിനാർ വിശ്വഭാരതി ഗ്രന്ഥശാല പ്രസിഡന്റ് എം.ആർ. ജഗമോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമസേവാസമിതി പ്രസിഡന്റ് എം.അയ്യപ്പൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. നെഹ്‌റു യുവകേന്ദ്ര ജില്ലാ കോർഡിനേറ്റർ സന്ദീപ് കൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. നെഹ്‌റു യുവകേന്ദ്ര വോളണ്ടിയർ അഭിലാഷ് കെ.നായർ വിഷയം അവതരിപ്പിച്ച് ക്ലാസെടുത്തു. പരിസ്ഥിതി പ്രവർത്തകരൻ പി.എൻ.എസ്. പിള്ള, ഗ്രാമസേവാസമിതി ഭാരവാഹികളായ പ്രസന്നകുമാർ പുറംപാറ, കെ.കെ. ഗോപിനാഥൻ നായർ, എം.എസ്. രവീന്ദ്രൻ, എൻ.എസ്.എസ്.വനിത സമാജം സെക്രട്ടറി പ്രിയ മനോജ്, എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഈ വർഷത്തെ ജില്ലയിലെ ഏറ്റവും മികച്ച കർഷകനുള്ള കർഷക അവാർഡ് ലഭിച്ച തടിയൂർ തോട്ടാവള്ളി ലക്ഷ്മി നിവാസിൽ ടി.ആർ. ഗോപകുമാറിനെ അനുമോദിച്ചു.