കുമ്പനാട്: പുരയിടത്തിൽ കാവിൽ മാടക്കട കുത്തി തുറന്ന് മോഷണം. പണവും സിഗരറ്റ് അടക്കം സാധനങ്ങളും കവർന്നു. മൂന്നിന് രാത്രിയിലാണ് സംഭവം. വട്ടമല ബിന്ദു ഭവനിൽ ടി.ഗോപിയുടെ ഉടമസ്ഥതയിലുള്ളതാണ് കട. ചില്ലറയടക്കം 5000രൂപയും കവർന്നു. കടയിലെ വരുമാനമാണ് ഗോപിയുടെ ജീവിത മാർഗം.