ചെങ്ങന്നൂർ: കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പാണ്ടനാട് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ഡി.സി.സി സെക്രട്ടറി തോമസ് ചാക്കോ ഉദ്ഘാടനം ചെയ്തു. സണ്ണി പുഞ്ചമണ്ണിൽ അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി ഹരി പാണ്ടനാട്, അശോകൻ, ശിവശങ്കരൻ, ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.