ചെങ്ങന്നൂർ: ആല വേണാട്ട് മഹാദേവ ക്ഷേത്രത്തിൽ സപ്താഹയജ്ഞം 16 മുതൽ 22 വരെ നടക്കും. പത്തിയൂർ വിജയകുമാർ യജ്ഞാചാര്യനും കരിമുട്ടം മുകുന്ദൻ, ഹരിപ്പാട് ബാലകൃഷ്ണൻ എന്നിവർ യജ്ഞപൗരാണികരുമാണ്. 16ന് രാവിലെ 6.30ന് ഭദ്രദീപ പ്രതിഷ്ഠ. 19ന് രാവിലെ 9ന് മൃത്യുഞ്ജയ ഹോമം, വൈകിട്ട് 5ന് വിദ്യാഗോപാല മന്ത്രാർച്ചന. 20ന് വൈകിട്ട് 5ന് സർവൈസ്വര്യപൂജ. 21ന് 9.30ന് നവഗ്രഹപൂജ, 22ന് വൈകിട്ട് അവഭൃതസ്‌നാന ഘോഷയാത്ര.