ചെങ്ങന്നൂർ : കടയിക്കാട് നല്ലവീട്ടിൽ ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് തുടക്കമായി. 16ന് വൈകിട്ട് ഭജന, 17ന് കളമെഴുത്തും പാട്ടും. സമാപന ദിവസമായ 18ന് രാവിലെ നൂറും പാലും, വൈകിട്ട് 6ന് സേവ, രാത്രി ഗുരുസി എന്നിവ നടക്കും.