മല്ലപ്പള്ളി : തിരുമാലിട മഹാദേവക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു. വ്രതവിശുദ്ധിയോടെ പരിയാരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് കാവടി ഘോഷയാത്ര മണിമലയാറ്റിലെ ക്ഷേത്രകടവിലെത്തി കാവടിയാടി. തിരുമാലിട മഹാദേവക്ഷേത്രനടയിലെ പടികൾ ഓടിക്കയറി ക്ഷേത്രത്തിലെത്തി പൂജാദ്രവ്യങ്ങൾ അഭിഷേകം ചെയ്ത് തീർത്ഥവും സ്വീകരിച്ചാണ് കാവടിക്കാർ മടങ്ങിയത്. കാവടി ഘോഷയാത്ര കാണുവാൻ പാതയോരത്തും പ്രധാന കവലകളിലും ജനം തടിച്ചുകൂടിയിരുന്നു.