12-balasangham
ബാലസംഘം ആറന്മുള മണ്ഡലം കൺവൻഷൻ പ്രഫ. ടി.കെ.ജി. നായർ ഉദ്ഘാടനം ചെയ്യുന്നു

ആറന്മുള : ബാലസംഘം ആറൻമുള മണ്ഡലം കൺവെൻഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രൊഫ.ടി. കെ.ജി നായർ ഉദ്ഘാടനം ചെയ്തു.കെ.അനന്തഗോപൻ അദ്ധ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടീവ് അംഗം അജിമുഹമ്മദ് , സി.പി.എം. ഏരിയാ സെക്രട്ടറി ടി.വി.സ്റ്റാലിൻ, ബാലസംഘം ജില്ലാ വൈസ് പ്രസിഡന്റ് അമൽ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ജയകൃഷ്ണൻ അടൂർ, ബാലസംഘം ജില്ലാ സെക്രട്ടറി അഭിജിത്ത്, ജില്ലാ എക്സിക്യൂട്ടീവ് അംഗം അനാമിക ബാലസംഘം കോഴഞ്ചേരി ഏരിയാ കോർഡിനേറ്റർ അനുഫിലിപ്പ് എന്നിവർ സംസാരിച്ചു. 60 അംഗം കമ്മിറ്റി രൂപീകരിച്ചു. മനീഷ (പ്രസി.), അനന്തഗോപൻ (സെക്ര.), അജിമുഹമ്മദ് (കൺ.) എന്നിവരെ തിരഞ്ഞെടുത്തു.