തിരുവല്ല: ശക്തമായ കാറ്റിലും മഴയിലും താലൂക്കിന്റെ കിഴക്കൻ മേഖലയിൽ വ്യാപക നാശനഷ്ടമുണ്ടായി. 35 വീടുകൾ ഭാഗീകമായി തകർന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം പ്രാഥമികമായി കണക്കാക്കുന്നു. കവിയൂർ, ഇരവിപേരൂർ, കോയിപ്രം, മല്ലപ്പള്ളി പഞ്ചായത്തുകളിലാണ് ബുധനാഴ്ച വൈകിട്ട് ശക്തമായ കാറ്റും മഴയും നാശംവിതച്ചത്. വീടിന് മുകളിൽ മരംവീണതിനെ തുടർന്ന് രണ്ടുപേർക്ക് പരിക്കേറ്റു. ഇരവിപേരൂർ ഒന്നാം വാർഡിൽ മണ്ണിൽ രാജുവിന്റെ ഭാര്യ ഓമന, നാലം വാർഡിൽ ചരുവിൽ സുജാത എന്നിവർക്കാണ് പരിക്കേറ്റത്.വീടിനു മുകളിലേക്ക് വീണ മരത്തിന്റെ കമ്പുകൊണ്ടാണ് ഓമനയ്ക്ക് തലയ്ക്ക് പരിക്കേറ്റത്. ഇവരെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടിവീണ ഓട് കൊണ്ടാണ് സുജാതയ്ക്ക് തലയ്ക്ക് മുറിവേറ്റത്. കവിയൂർ നാഴിപാറ പറകുളത്തിൽ സണ്ണി, കടമ്പുകാട്ടുകളത്തിൽ രമണൻ, ഓമനക്കുട്ടൻ, അമ്മിണി കുഞ്ഞൂഞ്ഞ്, നാഴിപാറ ശാസ്താംകുന്നേൽ സുഭാഷ്എസ്.ടി, പേരകത്ത് തെക്കേകളത്തിൽ രാഘവൻ, പുഴളിയിക്കൽ ബാബു പി.വൈ, വേങ്ങശേരി ഇല്ലം വി.കെ ശ്രീകുമാർ, വൈഷ്ണവത്തിൽ വിഷ്ണുരാജ്, കോട്ടമുണ്ടകം കാഞ്ഞിരപ്പറമ്പിൽ നിഷാ സലിം, ബാബു മീരാൻ, ഷമീർ, ഇഞ്ചത്തടി ശിവശൈലം വിജയകുമാരി, കാരയ്ക്കാട്ട് മലയിൽ വിജയമ്മ എം.പി, മാറാമലയിൽ സതി സുനിൽ, പാറക്കൽ പത്മ സമീരൻ, തോട്ടഭാഗം താമല്ലുത്ര അജിത്ത്, നമ്പ്യാര് മഠം ലളിത അമ്മ, കോട്ടൂർ പ്ലാന്തോട്ടത്തിൽ ഓമന, മനക്കച്ചിറ കൂടത്തിൽ രാജേഷ്, പടിഞ്ഞാറ്റുചേരി വിഴലിൽ സാബു, മറമാല ചരുവിൽ വിദ്യാനന്ദൻ, വെട്ടിക്കാട്ടിൽ സിന്ധു പ്രസാദ് എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം സംഭവിച്ചത്.
നെൽക്കൃഷിയും വാഴക്കൃഷിയും നിലംപതിച്ചു
തിരുവല്ല: കനത്തമഴയിലും കാറ്റിലും വിളവെടുക്കാറായ നെൽകൃഷിയും വാഴക്കൃഷിയും നിലംപൊത്തി. കവിയൂരിലെ കുടുംബശ്രീ ഉൾപ്പെടെ കൃഷി ചെയ്ത വെണ്ണീർവിള, വകയിൽകടവ്, മുത്തക്കൽ പാടശേഖരങ്ങളിലാണ് കൃഷിനാശം ഉണ്ടായത്. ജില്ലാ പഞ്ചായത്തംഗം സി.കെ.ലതാകുമാരിയുടെ നെൽകൃഷിയും കുലയ്ക്കാറായ വാഴക്കൃഷിയും കാറ്റത്ത് നിലംപതിച്ചു.