ഇലന്തൂർ: മൈലാടുംപാറ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. മല്ലപ്പുഴശേരി ഇലന്തൂർ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെട്ട ഈ പ്രദേശത്ത് പൈപ്പ് ലൈൻ ഉണ്ടെങ്കിലും ഈ പ്രദേശത്ത് വെള്ളം എത്തുന്നില്ല.ഇതുമായി ബന്ധപ്പെട്ട നിരവധി തവണ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജി അലക്‌സ് പത്തനംതിട്ട വാട്ടർ അതോറിറ്റി ഓഫീസിൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ഉദ്യോഗസ്ഥർ വന്ന് സ്ഥലം പരശോധിച്ചു പോവുകയും ചെയ്തു. നാളിതുവരെയായി ഇതിന്മേൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ല . വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ തദ്ദേശ വാസികളുടെ നേതൃത്വത്തിൽ സമരപരിപാടികൾ ആരംഭിക്കാനാണ് തീരുമാനം.