ചെങ്ങന്നൂർ: നിയോജകമണ്ഡലത്തിലെ വികസനവും ജനക്ഷേമ പ്രവർത്തനങ്ങളും തുടരാൻ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി സജി ചെറിയാൻ വിജയിക്കണമെന്ന് എൽ.ജെ.ഡി സംയുക്തയോഗം അഭിപ്രായപ്പെട്ടു. ചെങ്ങന്നൂർ നിയോജക മണ്ഡലം എക്‌സിക്യൂട്ടീവ് അംഗങ്ങളുടേയും പാർട്ടി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളുടേയും പോഷക സംഘടനാ പ്രസിഡന്റുമാരുടെയും യോഗം എൽ.ജെ.ഡി സംസ്ഥാന കമ്മിറ്റിയംഗം ഗിരീഷ് ഇലഞ്ഞിമേൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ആർ.പ്രസന്നൻ അദ്ധ്യക്ഷനായി. തോട്ടത്തിൽ എം.സുരേന്ദ്രനാഥ്, എൻ.ഗോപാലകൃഷ്ണൻ, സി.കുഞ്ഞുകുഞ്ഞുകുട്ടി, കെ.ആർ സച്ചിദാനന്ദൻ, സാം ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.